കുമരകം: കഴിഞ്ഞമാസം 15ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ മെയ് രണ്ടിനു ശേഷം തുറന്നാൽ മതിയെന്ന് തീരുമാനം.
ബണ്ട് രൂപകല്പന ചെയ്ത വിദഗ്ദ്ധസമതിയുടെ ശുപാർശ ഒന്നര മാസം വൈകിയും നടപ്പിലാക്കാൻ അധികൃതർ തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്. പുഞ്ചകൃഷിയുടെ വിളവെടുപ്പ് തീരാത്തതും ഓരുമുട്ട് നിർമ്മാണം നടത്താത്തതുമായിരുന്നു ബണ്ട് ഷട്ടറുകൾ തുറക്കാൻ വൈകുന്നതിന്റെ കാരണമായി അധികൃതർ പറഞ്ഞിരുന്നത് .മാർച്ച് 15ന് തന്നെ ബണ്ടു തുറക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളികൾ രംഗത്തുവന്നിരുന്നു. ബണ്ട് തുറക്കുന്നത് വൈകിപ്പിക്കരുതെന്ന് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു