രാമപുരം: രാമപുരം ഗവ. ആശുപത്രിയിലേക്ക് ആവശ്യമായ കസേരകൾ രാമപുരം ജെ.സി.ഐ സംഭാവന ചെയ്തു. രാമപുരം ജെ.സി.ഐ പ്രസിഡന്റ് നോബിൾ ഡൊമിനിക് രാമപുരം മെഡിക്കൽ ഇൻ ചാർജ് ഓഫീസർ ഡോ.യശോധരൻ ഗോപാലന് കൈമാറി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, രാമപുരം ജെ.സി.ഐ മുൻ പ്രസിഡന്റുമാരായ ജയിംസ് കാണിയരകം, സിബി കുന്നേൽ, സോൺ ട്രഷറർ ജെയ്‌സൻ മേച്ചേരിൽ, സെക്രട്ടറി ബോണി മണിമല,ട്രഷറർ നവജി തെക്കേടത്ത്,അരുൺ.പി എന്നിവർ പങ്കെടുത്തു.