kodiyettunnu

വൈക്കം : ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് വികാരി ഫാ.ജോസഫ് തെക്കിനേൻ കൊടിയേറ്റി. വികാരി ഫാ.ജോഷി ചിറയ്ക്കൽ സഹകാർമ്മികത്വം വഹിച്ചു. കൈക്കാരൻമാരായ തോമസ് ഔസേപ്പ് മൂത്തേടത്ത്, സെബാസ്റ്റ്യൻ മുണ്ടുകാടൻ പറമ്പിൽ, വൈസ് ചെയർമാൻ ബെന്നി ചോനാട്ടുവെളി തുടങ്ങിയവർ നേതൃത്വം നൽകി. മേയ് 2 ന് തിരുനാൾ ദിനം.രാവിലെ 10 ന് വിശുദ്ധ കുർബാന.