rtpcr

കോട്ടയം: കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്കുള്ള നിരക്ക് സർക്കാർ കുറച്ചിട്ടും ലാബുകാർ അനുസരിച്ചില്ലെന്ന് പരാതി. സർക്കാർ ഉത്തരവ് ഇറങ്ങിയില്ലെന്ന കാരണത്താൽ ഇന്നലെ ഉച്ചവരെ 1700 രൂപയാണ് ജില്ലയിലെ ഭൂരിഭാഗം ലാബുകളും ഈടാക്കിയത്. സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ഉച്ചയ്‌ക്ക് ശേഷം നിരക്ക് കുറച്ചു.

രാവിലെ ഡി.ഡി.ആർ.സി ലാബിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 1700 രൂപ ഈടാക്കി. ഇതു സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ പരിശോധന കർശനമാക്കാൻ ജില്ലാ കളക്‌‌ടർ നിർദേശം നൽകി.