കുറവിലങ്ങാട് : പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സിനേഷനും പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറവിലങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. സി.പി.എം കുറവിലങ്ങാട് ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ, സിബി മാണി, എൻ.എം.മോഹനൻ, എ.എൻ.ബാലകൃഷ്ണൻ, അഡ്വ കെ.കെ.ശശികുമാർ , ടി.എസ്.എൻ.ഇളയത്, സിൻസി മാത്യു, രമാ രാജു, സന്ധ്യ സജികുമാർ എന്നിവർ പ്രസംഗിച്ചു.