കിടങ്ങൂർ : റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സും വിലപ്പെട്ടരേഖകളും പൊലീസിന് കൈമാറി ഉടസ്ഥനെ കണ്ടുപിടിച്ച് തിരികെനൽകി ടാപ്പിംഗ് തൊഴിലാളി മാതൃകയായി. കഴിഞ്ഞ ദിവസം വൈകിട്ട് ചേർപ്പുങ്കൽ
ടൗണിൽവച്ചാണ് കടപ്ലാമറ്റം പുല്ലുമറ്റത്തിൽ മണി തങ്കപ്പന് 10,000 രൂപയും എ.ടി.എം കാർഡ്, പാൻകാർഡ് തുടങ്ങിയ
രേഖകളുമടങ്ങിയ പഴ്‌സ് ലഭിച്ചത്. ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാവാതെ വന്നതോടെ പഴ്‌സും
പണവുമായി മണി നേരെ കിടങ്ങൂർ പൊലീസ് സ്‌റ്റേഷനിലെത്തി. തുടർന്ന് എസ്.ഐ റെജി.പി ജോസഫിന്റെ
നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചേർപ്പുങ്കൽ മടലിയാക്കൽ, വിൽസണിന്റെയാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. സ്റ്റേഷനിലെത്തി വിത്സൺ മണിയിൽ നിന്ന് പഴ്‌സ് ഏറ്റുവാങ്ങി.