മുണ്ടക്കയം : കൊവിഡ് ബാധിതർക്കായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഡൊമിലിസിയറി സെന്റർ പുത്തൻ ചന്തയിലെ സെന്റ് ജോസഫ് എൽ.പി.സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ രേഖാ ദാസ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് കൊവിഡ് വ്യാപനത്തിന്റെ ആപത്തുകൾ വിശദീകരിച്ചു. മറ്റു രോഗങ്ങളില്ലാത്ത കോവിഡ് ബാധിതർക്കും വീട്ടിൽ ക്വാറന്റയിൻ സൗകര്യം ഇല്ലെങ്കിൽ ഗാർഹിക സൗകര്യം ഒരുക്കുന്നതാണ് ഡി.സി.സി. സെന്ററുകൾ. ചികിത്സാ സൗകര്യങ്ങൾ ഉണ്ടാവില്ല. ഭക്ഷണം പഞ്ചായത്ത് നൽകും. രോഗികൾക്കായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നൂറ് കിടക്കളാണ് ഒരുക്കിയിരിക്കുന്നത്.