കോരുത്തോട് : കൊമ്പുകുത്തി,ഈറ്റില്ലംകുഴി, മുളംകുന്ന് പ്രദേശങ്ങളിൽ പുലി ശല്യം രൂക്ഷമായി. ശബരിമല വനത്തിൽ നിന്നിറങ്ങുന്ന പുലികൾ വളർത്തുന്ന പട്ടികളെ കടിച്ചു കൊല്ലുന്നത് പതിവായിരിക്കുകയാണ്. സുനിതാ ഭവൻ പ്രദീപ്, കളത്തിൽ രാമൻ, സുരേഷ്, കുന്നും പുറത്ത് ശശി, കോച്ചേരിൽ ശശി എന്നിവരുടെ പട്ടികളെയാണ് കൊന്നത്. വേനൽ കാലമായതോടെ വനത്തിനുള്ളിൽ ചൂടു കൂടുകയും വെള്ളം വറ്റുകയും ചെയ്തതോടെയാണ് കാട്ടുമൃഗങ്ങൾ ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങുന്നത്. തദ്ദേശവാസികൾ അറിയച്ചതനുസരിച്ച വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.