കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലൂടെ കടന്നു പോകുന്ന പൊടിമറ്റം - ആനക്കല്ല് റോഡിൽ ഓടയുടെ മുകളിലൂടെ സ്ലാബിട്ട് ടാറിംഗ് നടത്തി റോഡിന് വീതികൂട്ടുന്നു. ദേശീയപാതയുടെ
ഭാഗമായ കെ.കെ.റോഡിൽ നിന്ന് നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ ഈരാറ്റുപേട്ട റോഡിലെത്തുവാനുള്ള എളു
പ്പ വഴിയാണിത്. രണ്ട് വാഹനങ്ങൾ നേർക്ക് നേർവന്നാൽ ഒരു വാഹനം അടുത്തുള്ള പറമ്പിൽ കയറ്റേണ്ടി വരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ റോഡിലെ 180 മീറ്ററോളം ഓടയാണ് സ്ലാബിട്ട്
റീടാറിംഗ് നടത്തിയത്. വാർഡംഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജോണിക്കുട്ടി മoത്തിനകത്തിന്റെ മേൽനോട്ടത്തി
ലാണ് ജോലികൾ പുരോഗമിക്കുന്നത്. 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.