കുമരകം : ഗുരുധർമ്മ പ്രചാരണ സഭ കരീമഠം യൂണിറ്റ് നിർമ്മിച്ച ഗുരുദേവമന്ദിരത്തിന്റെ പ്രതിഷ്ഠ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മന്ദിരം നാടിന് സമർപ്പിച്ചു. ശിവഗിരി മഠത്തിലെ സ്വാമി അസംഗ ചൈതന്യ, സഭ കരീമഠം യൂണിറ്റ് പ്രസിഡന്റ് അശോകൻ കരീമഠം, സെക്രട്ടറി പ്രസന്നൻ കരീമഠം, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, യൂണിയൻ കമ്മിറ്റി മെമ്പർ കെ.കെ.ശിശുപാലൻ എന്നിവർ പങ്കെടുത്തു.