ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 977 -ാം നമ്പർ ആർപ്പൂക്കര പടിഞ്ഞാറ് മണിയാപറമ്പ് ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായവരുടെ വീടുകളിൽ പലവ്യഞ്ജനകിറ്റ് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് മോഹൻ സി.ചതുരച്ചിറ, സെക്രട്ടറി എം.കെ സോമൻ, വൈസ് പ്രസിഡന്റ് പി.സി മനോജ് , യൂണിയൻ കമ്മിറ്റി അംഗം കെ.വി വിനോദ്, വനിതാ സംഘം പ്രസിഡന്റ് ഷൈനി സന്തോഷ്, സെക്രട്ടറി സലില തങ്കച്ചൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനന്തു തങ്കച്ചൻ, സെക്രട്ടറി നിധിൻ സജീവ് എന്നിവർ നേതൃത്വം നൽകി.