ചങ്ങനാശേരി : കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കെ.എസ്.യു ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നടത്തി. ജില്ല ജനറൽ സെക്രട്ടറി ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ, ജില്ല സെക്രട്ടറി ഡോൺ മാത്യു കരിങ്ങട, ബ്ലോക്ക് വൈസ് പ്രസിഡന്റ് എബിൻ ആന്റണി തുണ്ടിയിൽ, ലിനു ലിജു, ജിജോ വർഗ്ഗീസ്, അമൃത പി രാജു, സൗമ്യ എലിസബത്ത്, ജാക്ക്‌സൺ തോമസ്, എബിൻ ജോർജ്, ബിജി തോമസ് എന്നിവർ നേതൃത്വം നൽകി.