കട്ടപ്പന: ഏലത്തോട്ടത്തിൽ ജോലിക്കിടെ മറ്റൊരാൾ മുറിച്ചിട്ട ചക്ക ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖനാ(68) ണ് മരിച്ചത്. വർഷങ്ങളായി വെള്ളയാംകുടി സ്വദേശിയുടെ പുരയിടത്തിലെ തൊഴിലാളിയാണ് . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. അറുമുഖൻ ഉൾപെടെ ഏതാനും പേർ ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ മറ്റൊരാൾ പ്ലാവിൽ കയറി ചക്കയിട്ടു. നിലത്തേക്കു പതിച്ച ചക്ക തെറിച്ച് ദൂരെനിന്ന അറുമുഖന്റെ നെറ്റിയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. സരസ്വതിയാണ് ഭാര്യ. നാല് മക്കളുണ്ട്. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു.