പള്ളിവാസൽ:ഹരിത കർമ്മസേനയുടെ സഹകരണത്തോടെ ശുചീകരണപ്രവർത്തനങ്ങൾ സജീവമാക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്.അവിടെ ചെടികൾ നട്ടുപിടിപ്പിച്ചാണ് പഞ്ചായത്ത് ഭരണസമിതി മാതൃകയാവുന്നത്. വരാൻ പോകുന്ന മഴക്കാലം മുമ്പിൽ കണ്ടുള്ള മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് പഞ്ചായത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്. പഞ്ചായത്ത് പരിധിയിലെ ദേശിയപാതയോരങ്ങളിൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങളുടെ സഹായത്തോടെ നീക്കം ചെയ്തു. ഇത്തരത്തിൽ പാതയോരത്ത് മാലിന്യം തള്ളിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. മറ്റുള്ള സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പഞ്ചായത്ത് സംസ്‌ക്കരിക്കും.പൊതുജനപങ്കാളിത്തതോടെ ശുചീകരണപ്രവർത്തനങ്ങൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് ആശങ്ക കണക്കിലെടുത്ത് ഹരിതകർമ്മസേനാംഗങ്ങളെ മാത്രം ഏകോപിപ്പിച്ചാണ് നിലവിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്‌കുമാർ പറഞ്ഞു.