അശ്വതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: പിതൃഗുണം പ്രതീക്ഷിക്കാം, വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം ലഭിക്കും. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
കാർത്തിക: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
രോഹിണി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകയിരം: ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനഗുണം ലഭിക്കും, കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. പ്രശസ്തിയും, സന്തോഷവും ഉണ്ടാകും.വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സഹോദരാദിസുഖക്കുറവ് ഉണ്ടാകും. ഭാവികാര്യങ്ങളെ കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും, ദമ്പതികൾ തമ്മിൽ സൗന്ദര്യ പിണക്കത്തിനു സാദ്ധ്യത. തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: വിദേശത്ത് ജോലിചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. ഉന്നതാധികാരം കൈവരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂയം: വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസുത്കണ്ഠപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ആയില്യം: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മാതാവിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
മകം: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അനാവശ്യ സംസാരം ഒഴിവാക്കുക. അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. പിതൃഗുണം ലഭിക്കും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. തൊഴിലിൽ ശ്രദ്ധ ആവശ്യമായി വരും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസുൽകണ്ഠപ്പെടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും, ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
അത്തം: പിതൃസ്വത്ത് അനുഭവയോഗത്തിൽ വന്നുചേരും. ചെലവുകൾ വർദ്ധിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
ചിത്തിര: ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ചോതി: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഗൃഹത്തിൽ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ജോലിക്കായി ശ്രമിക്കുന്നവർക്ക് തടസം നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മാതാവുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും. ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
അനിഴം: പിതൃഗുണം ലഭിക്കും. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും. മാതൃഗുണം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കുടുംബാംഗങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. തിങ്കളാഴ്ച ദിവസം അനുകൂലം.
മൂലം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. കർമ്മപുഷ്ടിക്ക് തടസം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം വരും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും.
പൂരാടം: ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസത അനുഭവപ്പെടും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ദമ്പതികൾ തമ്മിൽ കലഹിക്കാനിട വരും. ഏഴരശനികാലമായതിനാൽ പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവോണം: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മത്സരപരീക്ഷകളിൽ വിജയിക്കും. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
അവിട്ടം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസുൽകണ്ഠപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. സഹോദരന്മാർ സ്നേഹപൂർവ്വം പെരുമാറും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ഉന്നതാധികാരം കൈവരും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: മനസിന് സന്തോഷവും സമാധാനവും ലഭിക്കും. യാത്രകൾ ആവശ്യമായി വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. വിവാഹസംബന്ധമായി നിർണായക തീരുമാനം എടുക്കാൻ കഴിയാതെ വരും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂരയാത്രകൾ ആവശ്യമായി വരും. തിങ്കളാഴ്ച ദിവസം അനുകൂലം.
രേവതി: സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. യാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും.