സിദ്ദു ഹോസ്പിറ്റലിൽ ചെന്നപ്പോൾ അറിഞ്ഞു, ശരീരം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു. അതിരാവിലെ തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകാനാവും. അങ്കിൾ പറഞ്ഞതു പോലെ സുധിയുടെ ഫ്രണ്ട്സ് കുറച്ചു പേർ അവിടെ തന്നെ ഉണ്ടായിരുന്നു. ചിലരുടെ മുഖങ്ങൾ പരിചയമുണ്ട്. ചിലരെ, സുധിയുടെ ഫേസ്ബുക്കിലെ ഫോട്ടോസിലും ചിലരെ സുധിയിടുന്ന വാട്സപ്പ് സ്റ്റാറ്റസ് ഇമേജുകളിലും കണ്ട പരിചയം. പേരുകൾ? എല്ലാം മറന്നു പോയിരുന്നു. അവൻ സ്വയം പരിചയപ്പെടുത്തി. എല്ലാവരേയും പരിചയപ്പെട്ടു. ചിലരെ വീണ്ടും പരിചയപ്പെടുകയാണെന്നു തോന്നി.
''ശരിക്കും...എന്താണുണ്ടായത്?...നിങ്ങളൊക്കെ എങ്ങോട്ടോ ട്രിപ്പിനു പോവുമെന്ന് സുധി പറഞ്ഞിരുന്നു...""
ഫ്രാൻസിയാണ് സംസാരിച്ചു തുടങ്ങിയത്.
''അത് സിദ്ദു...നമ്മള് കുറച്ച് പേര് ഒന്നിച്ചാ പോയത്...സുധി പിന്നെ ഞാൻ, ഫിറോസ്, വെങ്കി, കിഷോർ...പിന്നെ സിത്താര...അങ്ങനെ ആറ് പേരായിരുന്നു പോയത്...എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോവാമെടാ...കൊറെ നാളായില്ലേ എന്നൊക്കെ പറഞ്ഞതും സ്പോട്ട് സജസ്റ്റ് ചെയ്തതും എല്ലാം പ്ലാൻ ചെയ്തതും സുധി തന്നെ ആയിരുന്നു. ഏതോ ഒരു വാട്സപ്പ് ഗ്രൂപ്പിൽ ഫോട്ടോയും മറ്റും കണ്ടിട്ടാ അവനങ്ങനെ പറഞ്ഞത്...നമുക്കൊക്കെ അതിന്റെ ഡിറ്റേയിൽസ് അവൻ ഫോർവേഡ് ചെയ്തിരുന്നു...അങ്ങനെ എല്ലാരും കൂടി ഒന്നിച്ച് പോയതാണ്. മൂന്ന് ബൈക്കിലായിട്ടായിരുന്നു പോയത്. ഈവനിംഗോടെ തിരിച്ചു വരാനായിരുന്നു പ്ലാൻ. ഒരു വൺ ഡേ ട്രിപ്പ്...അത്രയേ പ്ലാൻ ചെയ്തിരുന്നുള്ളൂ...ഇവിടന്ന് ഏതാണ്ട്...ടൂ അന്റ് എ ഹാഫ്...ത്രീ അവേഴ്സ് ഉണ്ട്...പോകുന്ന വഴിക്ക് ഏതോ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചു...ഉച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ എത്തി. നമ്മളവിടെ ചുറ്റിലും നടന്ന് എല്ലാം കണ്ടു. കുറേ നേരം വട്ടം കൂടിയിരുന്നു സംസാരിച്ചു. പിന്നെ ഒരോരുത്തരായി ചുമ്മാ അവിടേയും ഇവിടേയും എക്സ്പ്ളോർ ചെയ്യാനായി നടന്നു. സിദ്ദൂനു അറിയാമല്ലോ സുധിക്ക് എല്ലാം മൊബൈലിൽ ഫോട്ടോ എടുക്കുന്ന ഒരു ഹോബിയുണ്ട്...കറക്കമെല്ലാം കഴിഞ്ഞ് ഞങ്ങളെല്ലാരും തിരിച്ചു വന്നു...കുറെ കഴിഞ്ഞിട്ടും കാണാത്തത് കൊണ്ടാ സുധിയെ ഞങ്ങളെല്ലാവരും കൂടി തെരഞ്ഞ് പോയത്...സുധി പാറയുടെ സൈഡിൽ നിന്ന്...ഫോട്ടോ എടുക്കാൻ നോക്കിയെന്നാണ് വിചാരിക്കുന്നത്...അവിടെ പാറ ഇളകി പോയിട്ടുണ്ടായിരുന്നു...പിന്നെ നമ്മൾ അവനെ അന്വേഷിച്ച് താഴേക്ക് പോയി...അവിടെ ആറിനോട് ചേർന്ന്...പാറയിലായിട്ട്...ഞങ്ങളുടൻ തന്നെ പൊലീസിനേയും ആംബുലൻസിനേയും വിളിച്ചു...ആ ഭാഗത്തേക്ക് ചെന്നു കയറാൻ നല്ല പാടായിരുന്നു...ഒടുക്കം നാട്ടുകാരും പൊലീസും ഒക്കെ ചേർന്നാ അവനെ എടുത്തത്...""
''അപ്പോൾ...നിങ്ങൾ ചെല്ലുമ്പോൾ സുധിക്ക് ബോധമുണ്ടായിരുന്നോ?""
''ബോധമെന്ന് പറയാൻ പറ്റില്ല...എന്തോ ഒരു ഞരക്കം മാത്രം...വല്ലാതെ ബ്ലീഡിംഗ് ആയിപ്പോയിട്ടുണ്ടായിരുന്നു...ഞാനും കിഷോറും ആംബുലൻസിൽ അവന്റെ ഒപ്പം ഉണ്ടായിരുന്നു...ശരിക്കും പറഞ്ഞാൽ...അവിടെ ചെല്ലുമ്പോഴേക്കും അവൻ പോയിരുന്നു...കൊണ്ടു ചെല്ലുമ്പോൾ അവനെ കണ്ട് ഡോക്ടർ...കൺഫേം ചെയ്തു...""
അതു പറഞ്ഞ് ഫ്രാൻസിസ് തല കുമ്പിട്ടിരുന്നു. ആരും തന്നെ സിദ്ദുവിന്റെ മുഖത്തേക്ക് നോക്കിയില്ല. അവരെല്ലാവരുടെയും മുഖം കരഞ്ഞു വീങ്ങിയതു പോലെ ഉണ്ടായിരുന്നു. ഉറക്കം നഷ്ടപ്പെട്ട് അവരുടെ മുഖങ്ങൾ ഇരുണ്ടുപോയത് പോലെ തോന്നിച്ചു.
സിദ്ദുവിന് പലതും ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവരെ കണ്ടപ്പോൾ...തകർന്ന പോലെ തോന്നിപ്പിക്കുന്ന അവരുടെ മുഖങ്ങൾ കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല. എന്നാലും സുധി...വളരെ കെയർലെസ്സായിട്ട്...പാറയുടെ അടുത്ത് ചെന്ന് നിന്ന്...വിശ്വസിക്കാൻ പറ്റുന്നില്ല...
പത്രങ്ങളിൽ പലവട്ടം ഇതു പോലുള്ള പല സംഭവങ്ങളും വായിച്ച് ഞെട്ടി ഇരുന്നിട്ടുണ്ട്. സാഹസികത നിറഞ്ഞ ചിത്രങ്ങളെടുക്കാനായി എത്ര പേർ എവിടെയൊക്കെ...വെറുമൊരു ഫോട്ടോയ്ക്ക് വേണ്ടി സ്വന്തം ജീവൻ എങ്ങനെ...എന്തിനാണ് ഇങ്ങനെ ജീവൻ വച്ചു കളിക്കുന്നത്?...കാഴ്ചകൾ സുധിക്ക് എന്നും ഇഷ്ടമായിരുന്നു. ആ ഇഷ്ടം തന്നെ അവസാനം അവന്റെ ജീവനെടുക്കാൻ കാരണമായി എന്നത്...
സിദ്ദു കുറച്ചു നേരം നിശബ്ദനായി ഇരുന്നു. കുട്ടിക്കാലത്തെ ചില കളിതമാശകൾ അവനോർത്തു. ഉയരങ്ങളോട് എന്നും തനിക്കായിരുന്നു ഇഷ്ടം. ശിഖരങ്ങളിൽ കാലുറപ്പിച്ച്, കൈകൾ എത്തിപ്പിടിച്ച് മരങ്ങളിൽ കഴിയുന്നത്ര ഉയരത്തിലേക്ക് കയറി പോകുമ്പോൾ എത്ര തവണ അവൻ വിലക്കിയിരിക്കുന്നു. തന്നോട് എത്രവട്ടം, എത്ര ശ്രദ്ധയോടെ വേണം ഒരോ ചുവടും വെയ്ക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചിരുന്ന ആൾ. അങ്ങനെ ഉള്ള ഒരാൾക്ക് ഇത്രയും നിസ്സാരമായ, അവിശ്വസനീയമായൊരു പിഴവ്.
സിദ്ദു ഫ്രാൻസി പറഞ്ഞത് സങ്കൽപ്പിക്കാനൊരു ശ്രമം നടത്തി നോക്കി. പാറയുടെ വക്കിൽ ഫോണുമായി ചെന്നു നിൽക്കുന്ന സുധി...മണ്ണിളകുകയും പാറയിൽ നിന്നും കാലിടറി താഴേക്ക്...കറുത്ത പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് വായുവിലൂടെ...തല കീഴായി മറിഞ്ഞ്...സിദ്ദു കണ്ണുകളിറുക്കിയടച്ചു.
സുധിയുടെ അവസാനനിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന ഫ്രാൻസിയും കിഷോറും...
''സുധി അവസാനമായി...എന്തെങ്കിലും...പറഞ്ഞോ?""
സിദ്ദു ചോദിച്ചു.
''ഇല്ല...എന്തൊക്കെയോ ശബ്ദങ്ങൾ...അത്രയേ കേട്ടുള്ളൂ...""
കിഷോറാണ് ഓർത്തെടുക്കാൻ ശ്രമിച്ച ശേഷം മറുപടി പറഞ്ഞത്.
''ഞാൻ...അവന്റെ അടുത്തേക്ക് ചെവി വച്ചു നോക്കി...പക്ഷേ അവന്...ഒന്നും പറയാൻ പറ്റിയില്ല...നാവ് കുഴഞ്ഞു പോയത് പോലെ...""
കുറച്ച് നേരം കഴിഞ്ഞ് സിദ്ദു പെട്ടെന്നോർത്തെടുത്തത് പോലെ ചോദിച്ചു,
''സുധിയുടെ ഫോൺ...അതെവിടെ?...ആരുടെയെങ്കിലും കൈയ്യിലുണ്ടോ?""
''ആ ഫോൺ എവിടെയെന്ന് അറിഞ്ഞൂടാ...ആ തിരക്കിൽ അതെവിടെ പോയെന്ന് നോക്കാനും തോന്നിയില്ല...പിന്നീട് ഹോസ്പിറ്റലിൽ വന്ന ശേഷമാണ് അതിനെ കുറിച്ചു ഓർത്തത്...അതിലെ നമ്പറിൽ അവനെ അറിയുന്ന...റിലേറ്റീവ്സ്നെയോ മറ്റോ വിളിക്കാമെന്നു വിചാരിച്ചു...പിന്നെയാ...അവന്റെ വീട്ടിൽ വിളിച്ചത്...വെങ്കിയാ വീട്ടിലേക്ക് വിളിച്ചത്...അവന്റെ കൈയ്യിൽ സുധീടെ വീട്ടിലെ നമ്പറുണ്ടായിരുന്നു...""
സിദ്ദു കുറച്ചു നേരം കൂടി അവരോടൊപ്പമിരുന്നു. പിന്നീട് പുറത്തേക്ക് പോയി. അവിടെ ഇടനാഴിയിൽ ഇട്ടിരുന്ന ബഞ്ചിൽ മലർന്നു കിടന്ന് ഉറങ്ങാൻ ശ്രമിച്ചു. എന്തോ ഓർത്തത് പോലെ ഫോണെടുത്ത് സുധിയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി. ഫോൺ ഡെഡ് ആയതു പോലെയാണ് ശബ്ദം കേൾക്കുന്നത്...സുധിയെ പോലെ അവന്റെ ഫോണും...
സിദ്ദു കോൾ കട്ടു ചെയ്തു.
സിദ്ദു സുധി അവസാനമായി പറഞ്ഞ കാര്യത്തിനെ കുറിച്ചോർത്തു കൊണ്ടിരുന്നു. ചേട്ടന്റെ ശബ്ദം ഇപ്പോഴും ചെവിയിൽ കേൾക്കാമെന്നവന് തോന്നി. സ്പെഷ്യൽ എന്നു പറയാൻ എന്താവും സുധി കരുതി വെച്ചിരുന്നത്? അതേക്കുറിച്ച് സുധിയുടെ സുഹൃത്തുക്കളോട് ചോദിക്കണമോ? അതോ തന്നോട് മാത്രം പറയാൻ വെച്ചിരുന്ന എന്തെങ്കിലും സീക്രട്ട്... ഷർമിയെ വിളിച്ചു വിവരങ്ങൾ പറയണം...എന്തോ ആക്സിഡന്റ്...അത്രയല്ലെ അവൾക്ക് അറിയാവുള്ളൂ? അവൾക്ക് സുധിയെ കാണണമെന്നുണ്ടായിരുന്നു. 'ബിഗ് ബ്രദർ" അതായിരുന്നു അവൾ സുധിയെ കുറിച്ച് സംസാരിക്കുമ്പോൾ സംബോധനയ്ക്കുപയോഗിച്ചിരുന്ന വാക്ക്. ആ ബിഗ് ബ്രദർ ഇപ്പോൾ ഭൂമിയിലില്ല എന്ന് എങ്ങനെ പറയും? സത്യത്തിൽ അവൾ ഇവിടെ ഇപ്പോൾ ഒപ്പം ഉണ്ടായിരുന്നെങ്കിൽ...ഒരു വലിയ റിലീഫ് ആകുമായിരുന്നു. ഒരു പക്ഷേ അവളോട് സംസാരിച്ചാൽ ഒരു സമാധാനം കിട്ടും. വിളിച്ചാലോ?
വേണ്ട...അവൾ ഉറങ്ങുകയാവും. ഒരു മെസേജ് അയക്കാം. കാര്യങ്ങൾ വിശദമായി പിന്നീട് അവളെ നേരിൽ കാണുമ്പോൾ പറയാം. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആവുമെന്നു തോന്നുന്നില്ല. പക്ഷേ എന്തായാലും അവളെ വിവരം അറിയിക്കണം...അവളുടെ ബിഗ് ബ്രദറിന്റെ മരണവാർത്ത അറിയിക്കുക അത്ര മാത്രം. സിദ്ദു ഫോണെടുത്ത് ഒരു വാചകത്തിൽ കാര്യമെഴുതി. എവിടെ വെച്ച്, എങ്ങനെ അപകടമുണ്ടായെന്നോ, ആരൊക്കെ സുധിയുടെയൊപ്പം ഉണ്ടായിരുന്നെന്നോ...ഒന്നും വേണ്ട...വെറുമൊരു വാചകത്തിൽ. അത്രമാത്രം. ശേഷം ഒരു ഫുൾസ്റ്റോപ്പ്.
മെസേജ് അയച്ച ശേഷം സിദ്ദു ഉറങ്ങാൻ കണ്ണുകളടച്ചു.
അതിനു ശേഷമുള്ള ദിവസങ്ങൾ കഠിനമായിരുന്നു അവന്. ചടങ്ങുകൾ അതുമായി ബന്ധപ്പെട്ട് ഓടിനടക്കാൻ അവനും, ശൈലങ്കിളും, അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. എങ്കിൽ കൂടിയും എല്ലാം താൻ തനിച്ചാണ് ചെയ്യുന്നതെന്ന് അവനു തോന്നി. ഉറങ്ങിയിട്ട് ദിവസങ്ങളായി. താൻ തിരികെ പോകുമ്പോൾ അച്ഛൻ ഒറ്റയ്ക്കാവും. വീട് വൃത്തിയാക്കാനും ഭക്ഷണം തയ്യാറാക്കാനും ആളുണ്ട്. എങ്കിലും അച്ഛൻ ഒറ്റയ്ക്ക് തന്നെ. മുൻപ് സുധിയുണ്ടായിരുന്നു. അതൊരു ധൈര്യമായിരുന്നു. ഏതു പാതിരാത്രിയിലും എന്തു കാര്യത്തിനും അച്ഛനു തുണയായി അവനുണ്ടല്ലോ എന്നൊരു ധൈര്യം...ഒരു വിശ്വാസം. ഇനി ഇവിടെ ഏതെങ്കിലും ഒരു കമ്പനിയിൽ ഒരു ജോലിക്ക് ശ്രമിക്കണം. അങ്ങനെ വരുമ്പോൾ ഷർമി? പഠിത്തം തീരാതെ അവൾക്കെങ്ങനെ വരാനാകും? അവൾക്ക് കേരളത്തിൽ ജീവിക്കാൻ ഇഷ്ടമുണ്ടാകുമോ? തനിക്കെങ്ങനെ അവളെ കാണാനാകാതെ ഇവിടെ ഒറ്റയ്ക്ക്... കുഴപ്പിക്കുന്ന ഒരുപാട് ചിന്തകൾ...സങ്കീർണമായ പ്രശ്നങ്ങൾ...അതേക്കുറിച്ച് കൂടുതൽ ആലോചിക്കും തോറും കൂടുതൽ സംഘർഷത്തിലായി പോകുന്നു മനസ്. ഡൽഹിയിൽ തിരികെ ചെന്നിട്ട് ഷർമിയോട് ഇതേക്കുറിച്ച് വിശദമായി സംസാരിക്കണം. എന്തെങ്കിലും ഒരു തീരുമാനത്തിൽ എത്തണം.
ഏതാണ്ട് മൂന്നാഴ്ചകൾ കഴിഞ്ഞ് സിദ്ദു ഡൽഹിയിലേക്ക് തിരിച്ചു പോയി.
സിദ്ദു സുധി അവസാനമായി പറഞ്ഞ കാര്യത്തിനെ കുറിച്ചോർത്തു കൊണ്ടിരുന്നു. ചേട്ടന്റെ ശബ്ദം ഇപ്പോഴും ചെവിയിൽ കേൾക്കാമെന്നവന് തോന്നി. സ്പെഷ്യൽ എന്നു പറയാൻ എന്താവും സുധി കരുതി വച്ചിരുന്നത്? അതേക്കുറിച്ച് സുധിയുടെ സുഹൃത്തുക്കളോട് ചോദിക്കണമോ? അതോ തന്നോട് മാത്രം പറയാൻ വെച്ചിരുന്ന എന്തെങ്കിലും സീക്രട്ട്...
ഷർമിയെ വിളിച്ചു വിവരങ്ങൾ പറയണം...എന്തോ ആക്സിഡന്റ്...അത്രയല്ലെ അവൾക്ക് അറിയാവുള്ളൂ? അവൾക്ക് സുധിയെ കാണണമെന്നുണ്ടായിരുന്നു. 'ബിഗ് ബ്രദർ" അതായിരുന്നു അവൾ സുധിയെ കുറിച്ച് സംസാരിക്കുമ്പോൾ സംബോധനയ്ക്കുപയോഗിച്ചിരുന്ന വാക്ക്. ആ ബിഗ് ബ്രദർ ഇപ്പോൾ ഭൂമിയിലില്ല എന്ന് എങ്ങനെ പറയും? സത്യത്തിൽ അവൾ ഇവിടെ ഇപ്പോൾ ഒപ്പം ഉണ്ടായിരുന്നെങ്കിൽ...ഒരു വലിയ റിലീഫ് ആകുമായിരുന്നു. ഒരു പക്ഷെ അവളോട് സംസാരിച്ചാൽ ഒരു സമാധാനം കിട്ടും. വിളിച്ചാലോ?
വേണ്ട...അവൾ ഉറങ്ങുകയാവും. ഒരു മെസേജ് അയക്കാം. കാര്യങ്ങൾ വിശദമായി പിന്നീട് അവളെ നേരിൽ കാണുമ്പോൾ പറയാം. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആവുമെന്നു തോന്നുന്നില്ല. പക്ഷെ എന്തായാലും അവളെ വിവരം അറിയിക്കണം...അവളുടെ ബിഗ് ബ്രദറിന്റെ മരണവാർത്ത അറിയിക്കുക അത്ര മാത്രം. സിദ്ദു ഫോണെടുത്ത് ഒരു വാചകത്തിൽ കാര്യമെഴുതി. എവിടെ വച്ച്, എങ്ങനെ അപകടമുണ്ടായെന്നോ, ആരൊക്കെ സുധിയുടെയൊപ്പം ഉണ്ടായിരുന്നെന്നോ...ഒന്നും വേണ്ട...വെറുമൊരു വാചകത്തിൽ. അത്രമാത്രം. ശേഷം ഒരു ഫുൾസ്റ്റോപ്പ്.
മെസേജ് അയച്ച ശേഷം സിദ്ദു ഉറങ്ങാൻ കണ്ണുകളടച്ചു.
അതിനു ശേഷമുള്ള ദിവസങ്ങൾ കഠിനമായിരുന്നു അവന്. ചടങ്ങുകൾ. അതുമായി ബന്ധപ്പെട്ട് ഓടിനടക്കാൻ അവനും, ശൈലങ്കിളും, അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. എങ്കിൽ കൂടിയും എല്ലാം താൻ തനിച്ചാണ് ചെയ്യുന്നതെന്ന് അവനു തോന്നി. ഉറങ്ങിയിട്ട് ദിവസങ്ങളായി. താൻ തിരികെ പോകുമ്പോൾ അച്ഛൻ ഒറ്റയ്ക്കാവും. വീട് വൃത്തിയാക്കാനും ഭക്ഷണം തയ്യാറാക്കാനും ആളുണ്ട്. എങ്കിലും അച്ഛൻ ഒറ്റയ്ക്ക് തന്നെ. മുമ്പ് സുധിയുണ്ടായിരുന്നു. അതൊരു ധൈര്യമായിരുന്നു. ഏതു പാതിരാത്രിയിലും എന്തു കാര്യത്തിനും അച്ഛനു തുണയായി അവനുണ്ടല്ലോ എന്നൊരു ധൈര്യം...ഒരു വിശ്വാസം. ഇനി ഇവിടെ ഏതെങ്കിലും ഒരു കമ്പനിയിൽ ഒരു ജോലിക്ക് ശ്രമിക്കണം. അങ്ങനെ വരുമ്പോൾ ഷർമി? പഠിത്തം തീരാതെ അവൾക്കെങ്ങനെ വരാനാകും? അവൾക്ക് കേരളത്തിൽ ജീവിക്കാൻ ഇഷ്ടമുണ്ടാകുമോ? തനിക്കെങ്ങനെ അവളെ കാണാനാകാതെ ഇവിടെ ഒറ്റയ്ക്ക്... കുഴപ്പിക്കുന്ന ഒരുപാട് ചിന്തകൾ...സങ്കീർണമായ പ്രശ്നങ്ങൾ...അതേക്കുറിച്ച് കൂടുതൽ ആലോചിക്കും തോറും കൂടുതൽ സംഘർഷത്തിലായി പോകുന്നു മനസ്. ഡൽഹിയിൽ തിരികെ ചെന്നിട്ട് ഷർമയോട് ഇതെക്കുറിച്ച് വിശദമായി സംസാരിക്കണം. എന്തെങ്കിലും ഒരു തീരുമാനത്തിൽ എത്തണം.
ഏതാണ്ട് മൂന്നാഴ്ചകൾ കഴിഞ്ഞ് സിദ്ദു ഡൽഹിയിലേക്ക് തിരിച്ചു പോയി.
(തുടരും)