കൊറ്റികൾ
കൂട്ടത്തോടെ
കൂടുകളിലേയ്ക്ക്
പറന്നു പോയ
കുന്നിൻ ചെരിവിലെ
ആകാശത്തിന്റെ
സായന്തനമുണ്ട്..
അകലെ
കൊരണമലയിൽ
സ്വർണ്ണനിറത്തിലുള്ള
തമ്പാരപ്പുല്ലുകൾക്ക്
തീപ്പിടിച്ച കാഴ്ചകളുടെ
രാവുകളുണ്ട്..
താഴ്വാരകളെ മൂടി
ഒഴുകി നീങ്ങുന്ന
മഞ്ഞുമേഘങ്ങളുടെ
പുലരികളുണ്ട്..
മനസ്സിനെയും
ശരീരത്തെയും
രമിപ്പിക്കുവാൻ
നാട്ടുമാവിൻ ചോട്ടിലേക്ക്
കുന്നുകയറിയ
മാമ്പഴക്കാലത്തിന്റെ
നട്ടുച്ചകളുണ്ട്..
ഇന്ന് എല്ലാ കാലങ്ങളെയും
ഓർത്തുകൊണ്ടിങ്ങനെ
തനിയെയിരിക്കുന്ന
സന്ധ്യകളുണ്ട്...