നടൻ നീരജ് മാധവിന് ഇത്തവണത്തെ പിറന്നാൾ അല്‌പം സ്പെഷ്യലായിരുന്നു. മകനുണ്ടായ ശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നു ഇത്തവണ കഴിഞ്ഞതെന്ന് താരം പറയുന്നു. 'ഒരു അച്‌ഛൻ എന്ന നിലയ്‌ക്കുള്ള ആദ്യ പിറന്നാൾ, എന്തൊരു അവിശ്വസനീയമായ വികാരമാണ് അത് " എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് നീരജ് കുറിച്ചത്. മകനെയും എടുത്തു നിൽക്കുന്ന നീരജിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു മനോഹരമായ ഈ വരികളും അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നെത്തിയത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ദീപ്‌തിയും നീരജ് വിവാഹിതരാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞയാഴ്‌ചയായിരുന്നു താരം പിറന്നാൾ ആഘോഷിച്ചത്.