ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ ആദ്യ മോഡൽ ഏപ്രിൽ ഏഴിന് രാജ്യത്ത് അവതരിപ്പിക്കും. പ്രീമിയം എസ്.യു.വി. ശ്രേണിയിൽ സി 5 എയർക്രോസിനെയാണ് അവതരിപ്പിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വെർച്വലായിട്ടായിരിക്കും വാഹനത്തിന്റെ അവതരണം. ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും സി 5 എയർക്രോസ് ഇന്ത്യയിൽ എത്തുക. 50,000 രൂപ അഡ്വാൻസിൽ മാർച്ച് ഒന്നുമുതൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. വാഹനത്തിന്റെ ഔദ്യോഗിക വില അവതരണ വേളയിലാകും പ്രഖ്യാപിക്കുക.