poloഫോക്‌സ്‌ വാഗൺ പോളോയെ പുതിയ നിറത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ചുവപ്പും വെളുപ്പും നിറത്തിൽ റോഡുകളിൽ സജീവമായിരുന്ന പോളോ ഇനി മാറ്റ് ഫിനീഷിംഗിലുള്ള ബ്രൗൺ നിറത്തിലുമെത്തും. വിപണിയിൽ അവതരിപ്പിക്കുന്നതിന് മന്നോടിയായി ഈ വാഹനം അടുത്തിടെ പ്രദർശനത്തിനെത്തിയിരുന്നു. പോളോയുടെ രൂപത്തിലും ഡിസൈനിലും കാര്യമായ മാറ്റങ്ങൾ വരുത്താതെയാകും പുത്തൻ നിറത്തിൽ വാഹനമെത്തുക. അടുത്ത ഉത്സവ സീസണിനോട് അനുബന്ധിച്ചായിരിക്കും മാറ്റ് ബ്രൗൺ എഡിഷൻ പോളോ വിപണിയിൽ എത്തിക്കുക.