ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷൻ പുറത്തിറക്കി. കൂടുതൽ ആകർഷകമാക്കിയതിനൊപ്പം എൽ.ഇ.ഡി ഗൈഡ് ലാംപ്, പ്രീമിയം ബാഡ്ജിംഗ്, ഷീറ്റ് മെറ്റൽ ബോഡി, പുതിയ ബ്ലാക്ക്, ക്രോം തീമുകൾ തുടങ്ങിയവയാണ് വാഹനത്തിന്റെ സവിശേഷതകൾ.
പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രോഗ്രാംഡ് ഫ്യൂവൽ ഇൻഞ്ചക്ഷൻ എൻജിനും അതിനൊടൊത്ത് എക്സ് സെൻസ് ടെക്നോളജിയും ചേരുന്നതാണ്. 72050 രൂപയാണ് വാഹനത്തിന്റെ ഡൽഹി ഷോറൂം വില.