election

ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളിൽ നാല് ജില്ലകളിലെ 30 സീറ്റുകളിലും, അസാമിൽ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

A long queue of voters at a polling station in Hojai in the second phase of voting for #AssamAssemblyPolls pic.twitter.com/iQgl7JEb4Y

— ANI (@ANI) April 1, 2021

ബംഗാളിൽ 75,94,549 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.171 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയും,ബി ജെ പിയിൽ ചേർന്ന പഴയ അനുയായി സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലേയ്ക്കാണ് എല്ലാ കണ്ണുകളും. ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

West Bengal: Voters queue outside polling booth number 110 in Nandigram, as the second phase of voting for Assembly elections gets underway pic.twitter.com/DFH5iSppEU

— ANI (@ANI) April 1, 2021

അസാമിൽ മന്ത്രിമാരായ പരിമൾ സുക്ളബൈദ്യ, പിജൂഷ് ഹസാരിക, ബബേഷ് കാലിത, സം റോംഗാങ്, റിഹോൺ ദൈമരി, ഡെപ്യൂട്ടി സ്‌പീക്കർ അമിനുൽ ഹഖും ഉൾപ്പടെ 345 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. നവ്ഗാവിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിംഗ് നി‌ർത്തിവച്ചു.