തന്നെ അസഭ്യം പറഞ്ഞയാൾക്ക് അതേഭാഷയിൽ മറുപടി നൽകി സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഒരാൾ ഒമർ ലുലുവിനെ അസഭ്യം പറഞ്ഞത്.തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ തനിക്കറിയില്ലെന്നും, ഇങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഒമർ ലുലു രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്നലെ എന്റെ പെയ്ജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെൽവിഷേർസ്സ് എന്ന് പറയുന്ന കുറച്ച് പേർ ഫോൺ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാൻ വളരെ സാധാരണ ഒരു വീട്ടിൽ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളർന്ന ആളാണ്. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല, ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി........ ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ "മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്" എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ BadBoy ആവുകയാണ് എങ്കിൽ ആവട്ടെ.....