ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ടെക്‌നോളജീസിന്റെ കീഴിലുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് പണികിട്ടി. ഇതോടെ ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ട്രായും ഐ.എസ്.ആര്‍.ഒയില്‍ സ്‌പേസ് എക്‌സിനെതിരെ രംഗത്ത് വന്നത്. അവരുടെ ബീറ്റാ വെര്‍ഷന്‍ വില്‍ക്കാനുള്ള ശ്രമമാണ് തടസ്സപ്പെട്ടത്.
ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍, ഹ്യൂസ്, മൈക്രോ സോഫ്റ്റ് എന്നി കമ്പനികളെ പ്രതിനിധികരിക്കുന്ന ഇൻഡസ്ട്രി ബോഡി പ്രസിഡന്റ് ടിവി രാമചന്ദ്രൻ നൽകിയ പരാതി പ്രകാരണ് ട്രായി നടപടി സ്വീകരിച്ചത്. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സ്‌പേസ് എക്‌സിന് അധികാരമില്ലെന്ന് കമ്പനികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാരതി ഗ്രൂപ്പ്, യു കെ സർക്കാരിന്റെ ഒൺവെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പർ തുടങ്ങിയ പദ്ധതികളുമായി മത്സരിച്ചാണ് സ്‌പേസ് എക്‌സ് ഇന്ത്യയിൽ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നത്.
രാജ്യത്തിനുള്ളില്‍ സ്റ്റാര്‍ലിങ്കിന് ഗ്രൗണ്ട് സ്റ്റേഷനില്ലെന്നതാണ് പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ ഐ.എസ്.ആര്‍.ഒ ചൂണ്ടികാട്ടിയ കാരണം. 7000 രൂപ നിരക്കില്‍ ബീറ്റ വെര്‍ഷന്‍ വില്‍ക്കാനാണ് സ്റ്റാര്‍ലിങ്ക് ശ്രമിച്ചത്. ഈ തുക പൂർണമായും റീഫണ്ട് ചെയ്യുന്ന വിധത്തിലാണ്. 2022 യോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടത്. പരിമിതമായ എണ്ണം കണക്ഷനുകൾ മാത്രമാണുള്ളതെന്നും അതുകൊണ്ട് ആദ്യം ഓഡർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും സേവനം നൽകുക എന്നും കമ്പനി വെബ്‌സെെറ്റിൽ പറയുന്നുണ്ട്. അതേസമയം സാറ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നി രാജ്യങ്ങളില്‍ ലഭ്യമാണ്.