deadbody

തൊടുപുഴ: കന്നുകാലി ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. മാട്ടുപ്പെട്ടിയിലായിരുന്നു സംഭവം. താെടുപുഴ കല്ലൂർക്കാട് കാഞ്ഞിരമുകളേൽ കെ.എ.ശിവരാമൻ എന്ന നാൽപ്പത്തെട്ടുകാരനാണ് മരിച്ചത്.

ഫാമിലെ വിത്തുകാളകളിൽ ഒന്നിനെ ബീജശേഖരണത്തിനായി കൊണ്ടുപോകുന്നതിനിടെ ശിവരാജന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടുകയായിരുന്നു. ശിവരാജനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക നിഗമനം.