interest

ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നത് അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ തീരുമാനം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു. തീരുമാനം പിൻവലിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ജനുവരി-മാർച്ച് പാദത്തിലെ പലിശനിരക്ക് തുടരും.

ഇടക്കാല, ദീർഘകാല നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് അര ശതമാനം മുതൽ ഒരു ശതമാനംവരെ കുറച്ച് ബുധനാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. സാധാരണക്കാരും ഇടത്തരക്കാരും ഒരുപോലെ ആശ്രയിക്കുന്നവയാണ് ചെറുകിട സമ്പാദ്യപദ്ധതികൾ. ഇതിന്റെ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം കേന്ദ്രത്തിന്റെ വെല്ലുവിളിയാണെന്നാണ് വിമർശനം ഉയർന്നത്.

ദീർഘകാല നിക്ഷേപ പദ്ധതിയായ പി.പി.എഫിന്റെ പലിശ 6.4 ശതമാനമാക്കി കുറച്ചിരുന്നു. ഇത് 7.1 ശതമാനമായി തുടരും. പെൺകുട്ടികൾക്കുവേണ്ടിയുള്ള സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമായും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ പലിശ 7.4 ശതമാനമായും നിലനിറുത്തും. കിസാൻ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാൻ 138 മാസം വേണമെന്നായിരുന്നു ബുധനാഴ്ചത്തെ ഉത്തരവ്. ഇത് 124 മാസമാക്കി കുറച്ചു. പലിശ 6.9 ശതമാനമായി തുടരും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശയും 6.8 ശതമാനമായി തുടരും.

പലിശ കുറച്ചതും

പുന:സ്ഥാപിച്ചതും

 സേവിംഗ്സ്: 3.5 ശതമാനം (4)

 ആർ.ഡി (5 വർഷം): 5.3 (5.8)