മയാമി: ആസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ നവോമി ഒസാക്കയും പുരുഷ വിഭാഗത്തിൽ ടൂർണമെന്റിലെ ടോപ് സീഡായ ഡാനിൽമെദ്‌വദേവും മയാമി ഓപ്പണിൽ നിന്ന് ക്വാർട്ടറിൽ പുറത്തായി.
ലോക രണ്ടാം നമ്പർ വനിതാതാരമായ നവോമി ഒസാക്ക 23-ാം റാങ്കുകാരി മരിയ സക്കാരിയോടാണ് തോൽവിയേറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പരാജയം. സ്‌കോർ: 6-0, 6-4. സെമി ഫൈനലിൽ മരിയ ആൻഡ്രീസ്‌ക്യുയെ നേരിടും. മറ്റൊരു സെമിയിൽ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി കരോളിന സ്വിറ്റോലിനയെ നേരിടും.
ലോക രണ്ടാം റാങ്ക് താരമായ മെദ്‌വദേവിനെ സ്‌പെയിനിന്റെ റോബർട്ടോ ബാറ്റിസ്റ്റ അഗൂട്ടാണ് കീഴടക്കിയത്. സ്‌കോർ: 6-4, 6-2. ഇക്കഴിഞ്ഞ ആസ്‌ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പായിരുന്നു മെദ്‌വദേവ്.