ചെന്നൈ: ഐ.പി.എൽ 14-ാം സീസണിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ക്യാപ്ടൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലിയേഴ്‌സും ചെന്നൈയിലെത്തി
ടീമിന്റെ ബയോ ബബിളിൽ പ്രവേശിച്ചു. ഹോട്ടൽ മുറിയിൽ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീന് ശേഷം പരിശീലനത്തിനിറങ്ങും.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിജയത്തിനു ശേഷം തിങ്കളാഴ്ച ഇന്ത്യൻ ടീമിന്റെ ബയോ ബബിൾ വിട്ട കൊഹ്‌ലി വ്യാഴാഴ്ചയാണ് ചെന്നൈയിലെത്തിയത്.വിട്ടത്. തൊട്ടുമുമ്പാണ് ഡിവില്ലിയേഴ്‌സ് ചെന്നൈയിലെത്തിയത്. ആർ.സി.ബിയുടെ പരിശീലകൻ സൈമൺ കാറ്റിച്ചും ഫാസ്റ്റ് ബൗളർ നവ്ദീപ് സൈനിയും ഏഴു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി ടീമിന്റെ പരിശീലന ക്യാമ്പിൽ ചേർന്നു.