gokulam

ചിരത്രത്തിലാദ്യമായി കേരളത്തിലേക്ക് ഐ ലീഗ് ഫുട്ബാൾ കിരീടമെത്തിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ്.സി.കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗണിൽ നടന്ന അവസാനമത്സരത്തിൽ മണിപ്പൂരി ക്ളബ് ട്രാവു എഫ്.സിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.ഡുറൻഡ് കപ്പിനും വനിതാ ദേശീയ ലീഗിനും പിന്നാലെ ഐ ലീഗുമെത്തിച്ച് മലയാളക്കരയുടെ ഫുട്ബാൾ പാരമ്പര്യം ജ്വലിപ്പിക്കാൻ ഗോകുലത്തിന് കഴിഞ്ഞിരിക്കുന്നു. ഗോകുലം.ഗോകുലത്തിന്റെ കിരീടസ്വപ്നത്തിന് നിറം പകർന്നവരെ പരിചയപ്പെടാം...

1.വിക്കി

ഗോൾ കീപ്പർ

ടീമിന്റെ റിസർവ് ഗോൾ കീപ്പറാണ് വിക്കി

2.മായക്കണ്ണൻ

മിഡ്ഫീൽഡർ

തമിഴ്നാട് രാമനാഥപുരം സ്വദേശി.രണ്ട് സീസണുകളായി ഗോകുലത്തിനൊപ്പം.ഈ സീസണിൽ 10 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.

3.മുഖമ്മദ് ഷെരീഫ്

ഡിഫൻസീവ് മിഡ്ഫീൽഡർ

അഫ്ഗാനിസ്ഥാൻകാരനായ ഷരീഫ് ഈ സീസണിലാണ് ഗോകുലത്തിലെത്തിയത്. 14 മത്സരങ്ങൾ കളിച്ചു നാലുഗോളുകൾ നേടി. അഫ്ഗാൻ ദേശീയ ടീമിലും റഷ്യൻ ക്ളബ് ആൻഴ്ഷി മകാച്കാലയിലും കളിച്ച പരിചയം.

4.എമിൽ ബെന്നി

ഫോർവേഡ്

വയനാടുകാരനായി എമിൽബെന്നി എം.എസ്.പി അക്കാഡമിയിലൂടെയും കേരള ബ്ളാസ്റ്റേഴ്സ് റിസർവ് ടീമിലൂടെയുമാണ് ഗോകുലത്തിലേക്കെത്തിയത്. ട്രാവുവിനെതിരായ അവസാന മത്സരത്തിലുൾപ്പടെ എട്ട് കളികളിൽ നിന്ന് നേടിയത് രണ്ടു ഗോളുകൾ.

5.സി.കെ ഉബൈദ്

ഗോൾ കീപ്പർ

ടീമിന്റെ വൈസ് ക്യാപ്ടൻ കൂടിയായ ഉബൈദ് 2011ൽ വിവ കേരളയിലൂടെ കരിയർ തുടങ്ങി.ഡെംപോ,എയർ ഇന്ത്യ,ഒ.എൻ ജി.സി,എഫ്.സി കേരള,ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ളബുകളിലൂടെ 2019ൽ ഗോകുലത്തിലെത്തി. ഈ സീസൺ ഐ ലീഗിൽ ഒൻപത് മത്സരങ്ങളിൽ വലകാത്തു.

6.അലക്സ് സജി

ഡിഫൻഡർ

മലയാളിയായ അലക്സ് ബ്ളാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ നിന്നാണ് ഈ സീസണിൽ ഗോകുലത്തിലെത്തിയത്. നാലു മത്സരങ്ങളിൽ കളത്തിലിറങ്ങി.

7.ദീപക് ദേവ്റാണി

ഡിഫൻഡർ

ഡൽഹി സ്വദേശിയായ ദീപക് പൈലാൻ ആരോസിലൂടെ വളർന്നുവന്ന താരമാണ്.സ്പോർട്ടിംഗ് ഗോവ,മോഹൻ ബഗാൻ, പൂനെ സിറ്റി,മിനർവ പഞ്ചാബ്,ട്രാവു എഫ്.സി തുടങ്ങിയ ക്ളബുകളിലെ പരിചയ സമ്പത്ത്.

8.ഡെന്നിസ് ആന്റ്‌വി

ഫോർവേഡ്

ഘാനയിൽ നിന്നെത്തിയ ആന്റ്‌വി പത്തുമത്സരങ്ങളിൽ നിന്ന് എട്ടുഗോളുകളാണ് നേടിയത്. ഗോകുലത്തിന്റെ സ്കോറിംഗിൽ പ്രധാന പങ്കുവഹിച്ചു. മലേഷ്യ,നോർവേ,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ളബുകളിൽ കളിച്ചു.

9.അവാൽ മുഹമ്മദ്

ഡിഫൻഡർ

ഘാനയിൽ നിന്നുള്ള അവാലാണ് സീസണിൽ ഗോകുലത്തിന്റെ നായകനായിരുന്നത്.ആഫ്രിക്കയിലെയും ഏഷ്യയിലെയും പ്രധാന ക്ളബുകളിലെ പരിചയ സമ്പത്ത്.എത്യോപ്യൻ ക്ളബ് വോൾക്കൈറ്റ് സിറ്റിയിൽ നിന്നാണ് ഗോകുലത്തിലെത്തിയത്.

10.ജസ്റ്റിൻ ജോർജ്

ഡിഫൻഡർ

കോട്ടയം സ്വദേശിയായ ജസ്റ്റിൻ 2017-18 സീസണിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഗോകുലത്തിന്റെ റിസർവ് ടീമിലൂടെ പാകപ്പെട്ടു.ഈ സീസണിൽ മൂന്ന് മത്സരങ്ങളിലിറങ്ങി.

11.വിൻസി ബാരെറ്റോ

മിഡ്ഫീൽഡർ

ഗോവക്കാരനായ വിൻസി എഫ്.സി ഗോവയുടെ റിസർവ് ടീമിൽ നിന്നാണ് ഗോകുലത്തിലേക്കെത്തിയത്. ഒൻപത് മത്സരങ്ങളിൽ കളിച്ചു.

12.റൊണാൾഡ് സിംഗ്

ഫോർവേഡ്

മണിപ്പൂരുകാരനായ റൊണാൾഡ് അഞ്ചുകൊല്ലം നെരോക്ക എഫ്.സിയിലുണ്ടായിരുന്നു.ഗോകുലത്തിനായി ഏഴുമത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി.

13. നവോച സിംഗ്

ഡിഫൻഡർ

ട്രാവു,നെരോക്ക എന്നീ ക്ളബുകൾക്ക് കളിച്ചിട്ടുള്ള നവോച 2019ലാണ് ഗോകുലത്തിലെത്തിയത്. ഇതുവരെ 19 മത്സരങ്ങൾ കളിച്ചു.

14.അജ്മൽ പി.എ

ഗോൾ കീപ്പർ

റിസർവ് ഗോളിയായ അജ്മൽ 2017 മുതൽ ടീമിനാെപ്പമുണ്ടെങ്കിലും ഈ സീസണിൽ ചെന്നൈ സിറ്റിക്കെതിരെയാണ് ഐ ലീഗ് അരങ്ങേറ്റം കുറിച്ചത്.

15.ഷിബിൽ മുഹമ്മദ്

മിഡ്ഫീൽഡർ

മലപ്പുറം കരുവാരക്കുണ്ടുകാരനായ ഷിബിൽ ഡുറൻഡ് കപ്പിലാണ് ഗോകുലത്തിന്റെ സീനിയർ ടീമിൽ അരങ്ങേറിയത്.ഈ സീസൺ ഐ ലീഗിൽ രണ്ട് മത്സരങ്ങളിലിറങ്ങി.

16.ഫിലിപ്പ് അദ്ജാ

സ്ട്രൈക്കർ

ഘാനക്കാരനാണെങ്കിലും 2018 മുതൽ കൊൽക്കത്ത കേന്ദ്രീകരിച്ചാണ് പ്രാെഫഷണൽ കരിയർ. മുഹമ്മദൻസ്,ഭവാനിപ്പൂർ എഫ്.സി,നെരോക്ക തുടങ്ങിയ ക്ളബുകൾക്കായാണ് കളിച്ചത്. ഈ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചുഗോളുകൾ നേടി.

17.ലാൽറോമാവിയ

മിഡ്ഫീൽഡർ

മിസോറാംകാരനായ ലാൽറോംമാവിയ 2019മുതൽ ഗോകുലത്തിലുണ്ട്.ഈ സീസണിൽ ഏഴ് ഐ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി.

18. സൽമാൻ .കെ

സ്ട്രൈക്കർ

തിരൂർ സ്വദേശി.2017 മുതൽ ഗോകുലത്തിനൊപ്പം.

19.സോഡിംഗ്ലിയാന റാൽതെ

വിംഗർ

മിസോറാം സ്വദേശി

2013ൽ ഷില്ലോംഗ് ലാജോംഗിലൂടെ തുടങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,പൂനെ സിറ്റി,നെരോക്ക തുടങ്ങിയ ക്ളബുകളിലെ പരിചയം.

20.സെബാസ്റ്റ്യൻ തംഗ് മുവാൻസംഗ്

ഡിഫൻഡർ

മണിപ്പൂർ സ്വദേശി.പൂനെ സിറ്റി എഫ്.സി അക്കാഡമിയിലൂടെ വളർന്നു.2019 മുതൽ ഗോകുലത്തിൽ .

21.താഹിർ സമാൻ

മിഡ്ഫീൽഡർ

കോഴിക്കോട് കാെടുവള്ളി സ്വദേശി.ഈ സീസണിൽ ചെന്നൈ സിറ്റിക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം.

22.മുഹമ്മദ് ജാസിം

ഡിഫൻഡർ

23.ജിതിൻ എം.എസ്

ഫോർവേഡ്

തൃശൂർ സ്വദേശി. 2016ൽ എഫ്.സി കേരളയിലൂടെ കരിയറിന് തുടക്കം.2019മുതൽ ഗോകുലത്തിൽ. അഞ്ചുമത്സരങ്ങളിൽ കളിച്ചു,ഒരു ഗോൾ നേടി.

24.മുഹമ്മദ് റാഷിദ്

മിഡ് ഫീൽഡർ

വയനാട് സ്വദേശിയായ മിഡ്ഫീൽഡർ.2017 മുതൽ ഗോകുലത്തിലുണ്ട്. 32 മത്സരങ്ങളിൽ ഗോകുലത്തിന്റെ കുപ്പായമണിഞ്ഞു.ഈ സീസൺ ഐ ലീഗിൽ അഞ്ചു കളികളിൽ ഇറങ്ങി.

വിൻസെൻസോ ആൽബർട്ടോ അന്നിസ്

കോച്ച്

ഇറ്റലിക്കാരനായ അന്നിസിന് പ്രായം 36 മാത്രം.2004 വരെ ഇറ്റാലിയൻ ലീഗിലെ വിവിധ ക്ളബുകളിൽ മിഡ്ഫീൽഡറായിരുന്നു. 2010ലാണ് പരിശീലകനായത്. മദ്ധ്യ അമേരിക്കൻ രാജ്യമായ ബെലിസിന്റെ കോച്ച് സ്ഥാനത്തുനിന്നാണ് ഈ സീസണിൽ ഗോകുലത്തിലെത്തിയത്.ആദ്യ സീസണിൽത്തന്നെ ഗോകുലത്തിനെ ചാമ്പ്യൻമാരാക്കി.

ഗോകുലം ഗോപാലൻ

ചെയർമാൻ

2017ലാണ് ശ്രീ ഗോകുലം ഗ്രൂപ്പ് ഫുട്ബാൾ ക്ളബ് ആരംഭിക്കുന്നത്.