gun-attack

കാലിഫോർണിയ: കാലിഫോർണിയയിലെ ഓറഞ്ച് നഗരത്തിലെ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ കുട്ടിയുൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു. അക്രമിക്കും മറ്റൊരാൾക്കും പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു ആക്രമണം. അക്രമിയെപ്പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലോസ് ഏഞ്ചൽസിൽ നിന്നും 30 മൈൽ അകലെ 14 ലക്ഷത്തോളം പേർ താമസിക്കുന്ന നഗരമാണ് ഓറഞ്ച്. സംഭവത്തിൽ ഗവർണർ നടുക്കം രേഖപ്പെടുത്തി. ആക്രമണം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.