woman

മോസ്‌കോ: സൈബീരിയയിലെ ടോങ്കുചിനിൽ ചാർജ്ജ് ചെയ്തിരുന്ന മൊബൈൽ ഫോൺ വെള്ളത്തിൽ വീണതിനെ തുടർന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. കുളിക്കുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.

ഒരാഴ്ച മുമ്പാണ് ടോങ്കുചിനിൽ താമസിക്കുന്ന അനസ്താസിയ ഷെർബിനിനയെ (25) കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുളിക്കുന്നതിനിടെ ചാർജ്ജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ യുവതി ഉപയോഗിച്ചിരുന്നു. പിന്നാലെ ഫോൺ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണതോടെ വൈദ്യുതാഘാതമേറ്റെന്നാണ് റിപ്പോർട്ട്. നിലവിളി കേട്ട് നാല് വയസുകാരനായ മകൻ കുളിമുറിയിൽ എത്തിയെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. തുടർന്ന് യുവതിയുടെ മാതാവിനെ മകൻ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

അടിയന്തരപ്രധാന്യമുള്ള ഫോൺകോൾ വരാനുള്ളതിനാലാണ് യുവതി കുളിമുറിയിലേക്കും മൊബൈൽ ഫോൺ കൊണ്ടുപോയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. പിന്നീട് ഫോൺ ചാർജ്ജ് ചെയ്യാൻ വച്ചു. ഇതിനിടെയാണ് ഫോൺകോൾ വന്നത്. ഫോൺ എടുത്തതിന് പിന്നാലെ വൈദ്യുതി കേബിളടക്കം ഫോൺ വെള്ളത്തിലേക്ക് വീഴുകയും യുവതിക്ക് വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു.

യുവതിയുടെ നിലവിളിക്കൊപ്പം വീട്ടിൽ ഷോർട്ട് സർക്യൂട്ടുണ്ടായി ലൈറ്റുകളും മറ്റും ഓഫായി

യിരുന്നു.