trump

ബീജിംഗ്: ശ്രീ ബുദ്ധന്റെ രൂപത്തി​ൽ മുൻ അമേരിക്കൻ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്റെ പ്രതിമ നിർമിച്ച്​ ചൈനീസ്​ കമ്പനി. ഫർണീച്ചർ നിർമാതാക്കളായ ഹോംഗ്​ ജിൻഷിയാണ്​ പ്രതിമ നിർമിച്ചത്​. ബുദ്ധനെ പോലെ ട്രംപ്​ ധ്യാനിക്കുന്ന പ്രതിമയാണിത്.

ഇത്തരത്തിലുള്ള ട്രംപിന്റെ 250 പ്രതിമകളാണ്​ കമ്പനി നിർമിച്ചിരിക്കുന്നത്​. 200 പ്രതിമകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന്​ കമ്പനി അറിയിച്ചു. 6.3 ഇഞ്ച്​ വലിപ്പമുള്ള പ്രതിമക്ക്​ 152.22 ഡോളറാണ്​ വില.

ട്രംപ്​ പ്രതിമകൾ കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന്​ അറിയില്ല. എങ്കിലും അദ്ദേഹത്തിന്​ പ്രതിമകളിലൊന്ന്​ സമ്മാനിക്കുമെന്ന്​ ശിൽപി അറിയിച്ചു. ഈ രീതിയിൽ ധ്യാനിക്കുന്നത്​ ട്രംപിന്​ ഗുണകരമാവുമെന്നും ശിൽപി പറഞ്ഞു.