suresh-gopi

ശബരിമല വിഷയം ജീവിതവിഷയവും ജീവിതസമരവുമാണെന്ന് എംപിയും നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി. ശബരിമലയെ കുറിച്ച് ചോദിച്ചാൽ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് ബിജെപി സ്ഥാനാർത്ഥി ഇക്കാര്യങ്ങൾ പറഞ്ഞത്. ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

'ഡോളര്‍ സംസാരിക്കാന്‍ പാടില്ല, കടല്‍ക്കൊളള സംസാരിക്കാന്‍ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാന്‍ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോര്‍ഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയല്ലേ അദ്ദേഹം കാണിച്ചത്?'-സുരേഷ് ഗോപി പറയുന്നു.

തന്റെ കൂട്ടത്തിൽ നിന്നും ആരും ശബരിമല വിഷയമാക്കണം എന്നുപറഞ്ഞുകൊണ്ട് വന്നില്ലെന്നും അദ്ദേഹം പറയുന്നു. ശബരിമലയാണ് ചർച്ചാവിഷയം എന്ന് പറയരുതെന്നും ഒരിക്കലും വിഷയങ്ങളെ വഴിതിരിച്ച് വിടാൻ പാടില്ലെന്നും നടൻ പറഞ്ഞു. ജനങ്ങൾക്ക് ശബരിമലയും 'കിറ്റിന്റെ ഫ്രോഡും' ഡോളറും സോളാറും എല്ലാം വിഷയമാണെന്നും സുരേഷ് ഗോപി പറയുന്നു. ഒരു ഓഡിറ്റിംഗിനായി എൻഡിഎയ്ക്ക് അഞ്ച് വർഷം കിട്ടേണ്ടതുണ്ടെന്നും അപ്പോൾ തങ്ങൾ എന്താണെന്ന് എന്ന് മനസിലാക്കാമെന്നും സുരേഷ് ഗോപി പറയുന്നു.