voter

മയ്യിൽ (കണ്ണൂർ)​: പ്രതിപക്ഷ നേതാവ് വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ഇരട്ട വോട്ടർമാരുടെ പട്ടികയിൽ കുറ്റിയാട്ടൂർ പഞ്ചായത്തിലെ 178ാം ബൂത്തിലെ വോട്ടർമാരായ ഇരട്ട സഹോദരങ്ങളുമുൾപ്പെട്ടു. ക്രമനമ്പർ 533 ആയി വി.വി.ജിതിനും ക്രമനമ്പർ 534 ആയി വി.വി.ജതിനുമാണുള്ളത്.

ഇരുവരും ഒരാളാണെന്ന് കാണിച്ച് ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയപ്പോൾ വ്യക്തമായ തെളിവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് നേരിട്ട് വിളിച്ച് തെറ്റ് സമ്മതിച്ചെങ്കിലും തങ്ങളെ മാനസികമായി പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചവർക്കെതിരെ നിയമനടപടിക്കുള്ള തയ്യാറെടുപ്പിലാണ് സഹോദരങ്ങൾ. മയ്യിൽ കയരളത്തെ തങ്ങളുടെ മാതൃസഹോദരിയുടെ ഇരട്ടകളായ മക്കളെയും ഇരട്ട വോട്ടർമാരുടെ ലിസ്റ്റിൽപ്പെടുത്തിയെന്ന് ജിതിനും ജതിനും പറഞ്ഞു.