coirfed

ആലപ്പുഴ:സഹകരണ സംഘങ്ങളിൽ നിന്നു സംഭരിച്ച കയറിന്റെ വില കയർഫെഡ് പൂർണമായും വിതരണം ചെയ്തതായി പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ അറിയിച്ചു.

കയർഫെഡിൽ മാർച്ച് വരെ കയർ ഇറക്കിയ സംഘങ്ങൾക്കാണ് വില പൂർണമായും നൽകിത്. 2015-16 ൽ 77,000 ക്വിന്റൽ കയർ സംഭരിച്ചു. സർക്കാരിന്റെ രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയുടെ ഫലമായി കയർ ഉത്പാദനം ഓരോ വർഷവും വർദ്ധിച്ചു. കയർ സംഭരണം ഇന്ന് മൂന്നു ലക്ഷം ക്വിന്റലായി. ഓരോ വർഷവും 30 ശതമാനം വളർച്ച. കയർ വില കുടിശികയില്ലാതെ നൽകിയതോടെ ഉത്പാദനം വർദ്ധിച്ചു. കയർ പിരി തൊഴിലാളികളുടെ എണ്ണവും തൊഴിൽദിനങ്ങളും വർദ്ധിച്ചു. സംഭരിക്കുന്ന കയറിന്റെ സിംഹഭാഗവും ഭൂവസ്ത്രം ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങളാക്കിയാണ് വിപണനം. സർക്കാരിന്റെ പിന്തുണയും മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നൽകിയ നിർലോഭമായ സഹായങ്ങളും നേട്ടമായതെന്നും സായികുമാർ പറഞ്ഞു.