വേനൽക്കാലത്ത് ചൂട് പോലെ തന്നെ പ്രശ്നമുണ്ടാക്കുന്നതാണ് കൊതുകുശല്യം .. പകർച്ച വ്യാധികളും ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പടർത്തുന്നതിനും കൊതുകുകൾ ഇടയാക്കുന്നു.കൊതുക് ശല്യം അകറ്റാനുള്ള ഉത്‌പന്നങ്ങൾ പല പ്രമുഖ കമ്പനികളും പുറത്തിറക്കുന്നുണ്ട്.. എന്നാൽ കൊതുകുകളെ അകറ്റാൻ നമ്മുടെ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉണ്ട്..
കൊതുകുകളെ പമ്പ കടത്തുന്നതിൽ തുളസി ഇലകള്‍ക്ക് പ്രത്യേക കഴിവുണ്ട്. . തുളസിയുടെ വാസനയാണ് കൊതുകുകള്‍ക്ക് ഇഷ്ടപ്പെടാത്തത്. തുളസി ഗന്ധം കൊതുകുകളെ അകറ്റി നിറുത്തുന്നതിന് സഹായിക്കുന്നു. തുളസി ഇലകളിൽ നിന്നുള്ള എണ്ണ ചർമ്മത്തിൽ പുരട്ടുന്നതും കൊതുക് കടിയിൽ നിന്ന് സംരക്ഷണം നൽകുന്നു. തുളസി ഓയില്‍, തുളസി വെള്ളം എന്നിവയുടെ മിശ്രിതം (തുളസി ഇല വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് തയ്യാറാക്കാം). കുപ്പിയിലാക്കി വീടിന്റെ വാതിൽ, ജനൽ ഭാഗങ്ങളിൽ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റാൻ സഹായിക്കും..
കൊതുകുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വേപ്പ്. വേപ്പിലെ ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ കൊതുകുകളെ അകറ്റി നിറുത്തുന്നതിന് സഹായിക്കുന്നു. വേപ്പ് ഇലകള്‍ വെള്ളത്തിൽ തിളപ്പിക്കുന്നതും. വേപ്പ് സത്ത് വീടുകളിലും സോഫകള്‍ക്കും വാതിലുകള്‍ക്കും സമീപം തളിക്കുന്നതും കൊതുകുകളെ അകലെ നിര്‍ത്തുന്നു.