കൂണിൽ മാംസ്യവും പ്രോട്ടീനുകളുമെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ഡി, കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, സെലേനിയം, വിറ്റാമിന്‍ ബി 2, ബി 3 എന്നിവയാലും സമ്പുഷ്‌ടമാണ്. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗങ്ങളെ പ്രതിരോധിക്കും. പെന്‍സിലിന് സമാനമായ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഫംഗസ്ബാധ തടയും. ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. കൂണിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഗര്‍ഭധാരണത്തിന് തയാറെടുക്കുന്നവരും ഗര്‍ഭിണികളായ സ്ത്രീകളും കൂൺ കഴിയ്ക്കുന്നത് കുഞ്ഞിന് നാഡീസംബന്ധമായ തകരാറുകള്‍ വരാതിരിക്കാൻ സഹായിക്കുന്നു. കൂൺ കഴിക്കുന്നത് തലച്ചോറിലെ ഞരമ്പുകളുടെ ആരോഗ്യത്തിന് ഏറെ സഹായകരമാകും. മറവിരോഗവും തടയാന്‍ കൂൺ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂണിലടങ്ങിയ ജൈവിക ഘടകങ്ങള്‍ നാഡികളെ സംരക്ഷിക്കും.