പാലക്കാട്∙ കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കൊല്ലംകോട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തുമരിച്ചു. ഇന്നുപുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടുകയും ലോറിയിലേക്ക് തീ പടരുകയുമായിരുന്നു. ലോറി പൂർണമായും കത്തിനശിച്ചു.18 ടൺ പാചകവാതകമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.
അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ഗ്യാസ് ചോർച്ച ഉണ്ടാകാതിരിക്കാൻ മുൻകരുതൽ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി. മംഗലാപുരത്തുനിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.