1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വിമാനവാഹിനി കപ്പൽ?
2. ഇന്ത്യയുടെ ആദ്യ അന്തർവാഹിനി?
3. ഇന്ത്യ അമേരിക്കയിൽ നിന്നുവാങ്ങിയ യുദ്ധക്കപ്പൽ?
4. ഇൻഡോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
5. ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന ഷിപ്പ് യാർഡുകൾ?
6. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
7. ഇന്ത്യൻ എയർഫോഴ്സ് അക്കാഡമി എവിടെ?
8. അശോകചക്ര ലഭിച്ച ആദ്യ വ്യോമസൈനികൻ?
9. ഇഗ്നോയുടെ ആസ്ഥാനം?
10. വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകൻ?
11. നളന്ദ സർവകലാശാല നശിപ്പിച്ചതാര്?
12. ലോകത്തിലെ ആദ്യത്തെ സർവകലാശാല?
13. കേരള വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?
14. റെയിൽവേ എൻജിൻ കണ്ടുപിടിച്ചത്?
15. ഇന്ത്യൻ റെയിൽവേയുടെ പിതാവ്?
16. ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽവേ ആരംഭിച്ച വർഷം?
17. ആദ്യമായി കമ്പ്യൂട്ടർ റിസർവേഷൻ ആരംഭിച്ച വർഷം?
18. ആദ്യമായി പ്രസിഡൻഷ്യൽ സലൂൺ ഉപയോഗിച്ച രാഷ്ട്രപതി?
19. മദർ തെരേസയുടെ നൂറാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ ഒരുക്കിയ എക്സിബിഷൻ ട്രെയിൻ?
20. ഇന്ത്യൻ റെയിൽവേയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ?
21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
22. ഗ്രാന്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്?
23. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
24. ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം?
25. ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
26. ടാറ്റാ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്നത്?
27. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല?
28. ഏറ്റവും കൂടുതൽ പേപ്പർ മില്ലുകളുള്ള സംസ്ഥാനം?
29. നാനോ കാറുകൾ നിർമ്മിക്കുന്ന കമ്പനി?
30. ഇന്ത്യയിൽ കമ്പിളി വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങൾ?
31. ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
32. കേരളത്തിലെ ആദ്യ വ്യവസായമന്ത്രി?
33. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൽക്കരി ഇനം?
34. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സ്തൂപം?
35. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ?
36. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാനടി?
37. ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം തപാൽസ്റ്റാമ്പിൽ അച്ചടിച്ച രാജ്യം?
38. കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ് സെന്റർ?
39. പ്രാവുകളെ ഉപയോഗിച്ച് വാർത്താവിനിമയം നടത്തിയിരുന്ന ഇന്ത്യൻ സംസ്ഥാനം?
40. ഒഴുകുന്ന ദേശീയോദ്യാനം?
41. ഏറ്റവും ഉയരം കൂടിയ വന്യജീവി സങ്കേതം?
42. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്?
43. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ?
44. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
45. ദണ്ഡികടപ്പുറം എവിടെയാണ്?
46. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ്റു വിശേഷിപ്പിച്ച എണ്ണപ്പാടം?
47. നിലക്കടല ഗവേഷണ കേന്ദ്രം?
48. അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്?
49. ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെ വച്ച്?
50. ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?
(ഉത്തരങ്ങൾ)
(1)ഐ.എൻ.എസ് വിക്രാന്ത് II
(2)ഐ.എൻ.എസ് കൽവാരി
(3)യു.എസ്.എസ്. സെൻട്രൽ
(ഐ.എൻ.എസ്. ജലാശ്വ)
(4)ഓപ്പറേഷൻ ഗംഭീർ
(5)മസഗൺഡോക്ക്
(വിശാഖപട്ടണം)
(6)ഗരുഡ്
(7)ഹൈദരാബാദ്
(8)ഫ്ലൈറ്റ് ലെഫ്റ്റനന്റ് സുഹാസ്
ബിശ്വാസ്
(9)ന്യൂഡൽഹി
(10)രവീന്ദ്രനാഥ ടാഗോർ
(11)ഭക്ത്യാർ ഖിൽജി
(12) തക്ഷശില
(13)1959 ജൂൺ 1
(14)ജോർജ് സ്റ്റീഫൻസൺ
(15)ഡൽഹൗസി പ്രഭു
(16)1984ൽ കൊൽക്കത്തയിൽ
(17)1986
(18)ഡോ. രാജേന്ദ്ര പ്രസാദ്
(19)മദർ എക്സ് പ്രസ്
(20)പാലസ് ഓൺ വീൽസ്
(21)മഹാരാഷ്ട്ര
(22)കൊൽക്കത്ത അമൃത്സർ
(23)ന്യൂഡൽഹി
(24)കാണ്ട്ല
(25)ഇന്ത്യ
(26)ജംഷഡ്പൂർ
(27)ഭിലായ്
(28)ഉത്തർപ്രദേശ്
(29)ടാറ്റാ മോട്ടോഴ്സ്
(30)അമൃത്സർ, ലുധിയാന,ധരിവാൾ
(31)മുംബയ്
(32)കെ.പി. ഗോപാലൻ
(33)ബിറ്റുമിൻ
(34)അശോകസ്തംഭം
(35)മഹാത്മാഗാന്ധി
(36)നർഗീസ് ദത്ത്
(37)അമേരിക്ക
(38)എറണാകുളം
(39)ഒഡീഷ (2002ൽ നിറുത്തലാക്കി)
(40)കെയ്ബുൾ ലാംജാവോ
(41)കാഞ്ചൻജംഗ
(42)ബണ്ണാർഘട്ട്
(43)ഡൽഹി
(44)ബീഹാർ
(45)ഗുജറാത്ത്
(46)അങ്ക് ലേശ്വർ
(47)ജൂനഗഡ്
(48)സബർമതി
(49)ശ്രാവണ ബലഗോള
(50)ഐഹോൾ