കാപ്പുകാട്ടെ ആന പുനരാധിവാസ കേന്ദ്രത്തിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. രാവിലത്തെ നടത്തത്തോടെയാണ് കാപ്പുകാട്ടെ ആനകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. അതിന് ശേഷം അവയെ നെയ്യാറിൽ കുളിപ്പിക്കുന്നു. ആദ്യം കുട്ടിയാനകളെയാണ് കുളിപ്പിക്കുന്നത്. അവയുടെ കുസൃതികളും,കളിയും ഒത്തുചേർന്ന ആ കാഴ്ചകൾ ഒന്ന് കാണേണ്ടതാണ്.

snake-master

മലയാളികളുടെ നൊമ്പരക്കാഴ്ചയായിരുന്ന കല്ലാറിലെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ അമ്മയാനയുടെ ജഡത്തിനരികെ കണ്ണീരോടെ ചുറ്റിനടന്ന ആ ആനക്കുട്ടിയെ ഓർമ്മയില്ലേ? ഇരുത്തിയാറിനു സമീപം ചരിഞ്ഞ നിലയിൽ കണ്ടെത്തിയ പിടിയാനയെ തുമ്പിക്കൈയും മുൻകാലുകളും കൊണ്ട് ഉണർത്താൻ ശ്രമിച്ച് സമീപത്തുനിന്ന് മാറാതെ നിന്ന കുട്ടിയാന ഇപ്പോൾ കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലുണ്ട്. ആമിന എന്നാണ് ആനക്കുട്ടിയുടെ പേര്. ആ പേരിന് ഒരു കഥയുണ്ട്. ഒപ്പം മറ്റ് കുട്ടിയാനകളുടെ വിശേഷങ്ങൾക്കും കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.