ഷെയ്ൻ നിഗമിനെ നായകനാക്കി ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബർമുഡ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻഡ്രം ക്ളബിലെ ഹാൾ 1-ൽ വച്ച് നടക്കും. ചിത്രീകരണം നാളെ തിരുവനന്തപുരത്ത് തുടങ്ങും.
24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ്. സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബർമുഡയുടെ രചന നിർവഹിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. പതിനെട്ടാംപടി, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുദീപ് ഇളമൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം : ശ്രീകർ പ്രസാദ്, വിനായക് ശശികുമാറിന്റെയും ബീയാർ പ്രസാദിന്റെയും ഗാനങ്ങൾക്ക് രമേശ് നാരായൺ സംഗീത സംവിധാനം നിർവഹിക്കുന്നു.