ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിഷ്‌കങ്കരായ കുട്ടികളുടെ വീഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. കുട്ടികളുടെ ചിരിയും കളിയുമുള്ള വീഡിയോകള്‍ വൈറലാകുകയും ചെയ്യും. ഇതോടെ ഈ വീഡിയോയിലെ കുട്ടിക്കൊപ്പം അത് പോസ്റ്റ് ചെയ്തയാളും പെട്ടന്ന് പ്രശസ്തരാകും. അത്തരത്തിലൊരു ട്വിറ്റര്‍ വീഡിയോയാണ് ഇപ്പോള്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ബ്രയാന്റോമെലെ എന്നയാളുടെ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നത്.
കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ കാണുമ്പോള്‍. അവള്‍ ആദ്യമായി ട്രെയിന്‍ കാണുകയാണ് എന്ന തലക്കെട്ടിലാണ് ബ്രയാന്റോമെലെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മൂന്നോ നാലോ വയസുള്ള കുട്ടി ജീവിതത്തില്‍ ആദ്യമായി ട്രെയിന്‍ കാണുമ്പോള്‍ അവളുടെ അത്ഭൂതമാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ എവിടെവച്ചാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. ട്രെയിന്‍ ട്രാക്കിലൂടെ വരുമ്പോള്‍ അതെന്താണ് എന്ന് ദൃശ്യം ചിത്രീകരിക്കുന്ന ആളിനോട് കുട്ടി ചോദിക്കുകയാണ്. പിന്നീട് ട്രെയിന്‍ സ്റ്റേഷനിലേക്ക് കയറുമ്പോള്‍ കുട്ടി അതിനെ അത്ഭുതത്തോടെ നോക്കുന്നതും നിഷ്‌കളങ്കമായി സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്തായാലും വീഡിയോ ഇതിനോടകം 60 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. 7000 ലധികം റീട്വിറ്റുകളാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചത്.
Seeing the world through a child’s eyes: Her first time seeing a train. pic.twitter.com/WJeacAJUI5
— Brian Roemmele (@BrianRoemmele) March 30, 2021