ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പുതിയ ഇലക്ട്രിക് സെഡാൻ ഐ4 ന്റെ സ്‌പെക് പുറത്തുവിട്ടു. കാഴ്ചയിൽ 4 സീരീസ് ഗ്രാൻഡ് കുപ്പെയോടു സാമ്യമുളള ഐ4 ടെസ്ലയുടെ മോഡൽ 3 യ്ക്കു വെല്ലുവിളിയായാണ് വിപണിയിൽ എത്തുന്നത്.
ഐ4ന് നാലു സെക്കന്റ് കൊണ്ട് 0-100 കിമീ വേഗമാർജിക്കാൻ കഴിയും. 80 ബാറ്ററി. പൂർണമായി ചാർജ് ചെയ്താൽ 590 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നാണ് അവകാശവാദം. 200 കിമീ ആണ് ടോപ്പ് സ്പീഡ്. ബിഎംഡബ്ല്യുവിന്റെ എട്ടാം തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐ4 ൽ ഉപയോഗിക്കുന്നത്.
കാറിന്റെ ഉൾഭാഗം, ബാറ്ററി എന്നിവ സംബന്ധിച്ച് കമ്പനി കൃത്യമായ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. സ്‌പോർട്ടി ലുക്ക്, മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ്, സീറോ കാർബൺ ബഹിർഗമനം എന്നിവ സവിശേഷതകളാണെന്ന് ബിഎംഡബ്ല്യു മാനേജ്‌മെന്റ് ബോർഡ് അംഗം (കസ്റ്റമർ, ബ്രാൻഡ്‌സ്, സെയിൽസ്) പീറ്റർ നോത്ത പറഞ്ഞു.
ഭാവിയിൽ എം പെർഫോമൻസ് വേർഷൻ കൊണ്ടുവരാനും ബിഎംഡബ്ല്യു ആലോചിക്കുന്നു. ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ച്ചകളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ 4 ഈ വർഷം തന്നെരാജ്യാന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.