anannyah-kumari-alex

മലപ്പുറം: സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിയാണ് ഇവര്‍ മത്സരിക്കാനിരുന്നത്. പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥ താൽപര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അനന്യ ആരോപിക്കുന്നത്.

വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇനിയും ജനങ്ങളെ പറ്റിക്കാന്‍ താല്‍പര്യമില്ല. ഇവരുടെ കള്ളക്കളികള്‍ക്ക് കൂട്ട് നില്‍ക്കാനാകില്ലെന്നും അനന്യ കുമാരി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടം കിട്ടാനായാണ് താന്‍ മത്സരിക്കാനിറങ്ങിയത്. ഡിഎസ്‌ജെപി നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നു. തനിക്ക് ആരും ഇനി വോട്ടു ചെയ്യരുതെന്നും അനന്യ കുമാരി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വേങ്ങരയടക്കം പത്ത് മണ്ഡലങ്ങളിലാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനന്യകുമാരിയുടെ പേരുണ്ടാകും.

അനന്യ കുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെണ്ടര്‍ സ്ഥാനാര്‍ഥി : അനന്യ കുമാരി അലക്‌സ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങിലൂടെയും ആഘോഷമായി നിങ്ങള്‍ കേട്ട ഈ സംഭവത്തിലേക്ക് ട്രാന്‍സ്ജെണ്ടര്‍ യുവതിയായ അനന്യ എന്ന ഞാന്‍ എങ്ങനെ എത്തിപ്പെട്ടു??????
ഇതിന്റെ പിന്നിലെ കളികള്‍ എന്തൊക്കെ???
ഞാന്‍ എങ്ങനെ കരുവായി മാറി????
ദല്ലാള്‍ മാമന് ഇതിലെന്താ ഇടപാട്??
'എന്റെ ദിവസം ബുക്ക് ചെയ്യൂ' എന്ന് ആംഗലേയ അര്‍ത്ഥമുള്ള ഇവന്റ് കമ്പനിയുടെ തൃശൂര്‍ സ്വദേശിയായ മുതലാളി മാമന് ഇതിലെന്താ ഇടപാട്???
പറയാനേറെയുണ്ട്...
കേരളസമൂഹം ചതിക്കപ്പെടരുത്, പാവപ്പെട്ട വോട്ടര്‍മാര്‍ പറ്റിക്കപ്പെടരുത്,
ട്രാന്‍സ്ജെണ്ടര്‍ വ്യക്തികള്‍ ഇനിയുമിങ്ങനത്തെ ചൂഷണങ്ങള്‍ക്കിരയാകരുത്.
ഏതാനും മിനിറ്റുകള്‍ക്കകം ശക്തമായ തെളിവുകളോടെ 'തട്ടിക്കൂട്ട് പാര്‍ട്ടി'യെന്നു പാര്‍ട്ടിയുടെ ഏതോ കൊണാണ്ടറെന്നു പറയുന്ന
'ദല്ലാള്‍ മാമന്‍' തന്നെ പറയുന്ന പാര്‍ട്ടിയുടെ നിഗൂഡലക്ഷ്യങ്ങള്‍ എന്തൊക്കെ എന്ന് ലോക മനുഷ്യര്‍ അറിയും...
സ്ത്രീ-ട്രാന്‍സ്ജെണ്ടര്‍ വിരുദ്ധനായ അസഭ്യവര്‍ഷങ്ങളുടെ രാജാവായ വിവാദ നായകന്‍ ദല്ലാള്‍ മാമന്റെയും ഇവന്റ് മുതലാളി മാമന്റെയും തട്ടിപ്പുകള്‍ പുറത്ത്......
കാത്തിരിക്കൂ...

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‌ജെണ്ടർ സ്ഥാനാർഥി : അനന്യ കുമാരി അലക്സ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Posted by Anannyah Kumari Alex on Thursday, April 1, 2021