അശ്ളീല ചിത്രം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടആൾക്കെതിരെ ആഞ്ഞടിച്ച് പ്രിയാമണി
പരുത്തി വീരനിലെ മുത്തഴകായി ഇന്ത്യൻ സിനിമയുടെ അഭിമാനമായി വളർന്ന താരമാണ് പ്രിയാമണി. അഭിനയം കൊണ്ട് വിസ്മയം തീർക്കുന്നതിനൊപ്പം തനിക്കെതിരെ വരുന്ന ഒളിയമ്പുകൾക്ക് നല്ല മറുപടി കൊടുക്കാറുമുണ്ട് പ്രിയാമണി.
മലയാളികൾക്ക് പ്രിയാമണി തിരക്കഥയിലെ മാളവികയും പുതിയ മുഖത്തിലെ അഞ്ജനയും പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റിലെ പത്മശ്രീയുമൊക്കയാണ്. മലയാള സിനിമയിൽ നിന്ന് താരം ഇപ്പോൾ വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർ ആഗ്രഹിക്കാറുണ്ട്. അതറിയുന്ന താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരം പങ്കുവച്ച ചിത്രത്തിന് താഴെ ഒരു വ്യജ പ്രൊഫൈൽ കമന്റ് ചെയ്തതതാണ് ചർച്ചയാകുന്നത്. എന്നാൽ കനത്ത ഭാഷയിൽ തന്നെ പ്രിയ അതിന് മറുപടിയും കൊടുത്തിട്ടുണ്ട്.
പ്രിയ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചപ്പോൾ അതിന് താഴെ വന്ന് അശ്ളീല ചിത്രങ്ങൾ പങ്കുവയ്ക്കാമോ എന്നായിരുന്നു വ്യജ പ്രൊഫൈലുകാരൻ ചോദിച്ചത്. എന്നാൽ ആദ്യം തന്റെ അമ്മയോടും പെങ്ങളോടും അശ്ളീല ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പറയൂ. അവർ അപ്ലോഡ് ചെയതിന് ശേഷം ഞാൻ ചെയ്യാമെന്നാണ് പ്രിയാമണി നൽകിയ മറുപടി. ഇത്തരം ഞെരമ്പു രോഗികൾക്ക് കൊടുക്കേണ്ട മറുപടി ഇതുതന്നെയെന്ന് താരത്തിന്റെ ആരാധകരും പറയുന്നു,ഇത് നിയമപരമായി കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും .
സൈബർ ലോകത്ത് വ്യാജ പ്രൊഫൈൽ കൊണ്ട് ഇത്തരത്തിലുള്ള കമന്റ് ഇടുന്നവരുടെ യഥാർത്ഥ മുഖം നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും താരത്തിന്റെ ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെതിരെ നിയമനടപടിയ്ക്ക് പോകുമോ ഇല്ലയോ എന്ന കാര്യം താരം ഇതുവരെയും തുറന്നു പറഞ്ഞില്ല.
പ്രിയാമണി ഇപ്പോൾ മനോജ് ബാജ്പേയ്ക്കൊപ്പം ഫാമിലി മാൻ എന്ന വെബ് സീരിസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ തമിഴിൽ സൂപ്പർഹിറ്റായ അസുരന്റെ തെലുങ്ക് റീമേക്ക് നാരപ്പയിൽ പച്ചമ്മാളായും വേഷമിടുന്നു. റാണ ദഗുപതി യ്ക്കൊപ്പം വിരാട്ട പാർവ എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചു. മലയാളത്തിൽ പതിനെട്ടാം പടിയിൽ അതിഥി വേഷത്തിലാണ് ഏറ്റവുമൊടുവിൽ പ്രിയാമണി പ്രത്യക്ഷപ്പെട്ടത്.