jithin-dev

കൊല്ലം: പത്തനാപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ് ജിതിൻ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ലെന്നും സ്വയം ക്വാറന്റൈനിൽ പോകുകയാണെന്നും ജിതിൻ ദേവ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ അവസാനിപ്പിച്ചു. മുൻപ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ കെ.ബി ഗണേഷ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.