ടൂറിൻ : ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് യുവന്റസിന്റെ താരം ലിയനാഡോ ബൊനൂച്ചിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റാലിയൻ ദേശീയ ടീമംഗം കൂടിയായ താരം വീട്ടിൽ ഐസൊലേഷനിലാണ്. ഇറ്റലിയും ലിത്വാനിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മത്സരത്തിനുശേഷം ടീമിലെ നാല് സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.