suspension

ബംഗളൂരു: കർണാടക കൃഷി മന്ത്രി ബി.സി പാട്ടീലിനും ഭാര്യയ്ക്കും വീട്ടിലെത്തി കൊവിഡ് വാക്സിൻ നൽകിയ ഉദ്യോഗസ്ഥരെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സസ്പെൻഡ് ചെയ്തു. വാക്സിൻ നിയമങ്ങൾ തെറ്റിച്ചതിനാണ് സസ്പെൻഷൻ. ആരോഗ്യമന്ത്രി ഡോ. കെ സുധാകറും സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.