കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എ.ടി.കെ മോഹൻ ബഗാന്റെ പരിശീലകനായി ആന്റോണിയോ ലോപ്പസ് ഹബാസ് തുടരും.ഹബാസുമായുള്ള കരാർ ഒരു വർഷത്തേക്കാണ് നീട്ടിയത്. ഇക്കഴിഞ്ഞ സീസണിൽ ബഗാനെ ഫൈനലിലെത്തിക്കാൻ ഹബാസിന് സാധിച്ചിരുന്നു. ഫൈനലിൽ മുംബയ് എഫ്.സിയോട് പരാജയമേറ്റുവാങ്ങി.
സ്പാനിഷ് ഫുട്‌ബോളറായിരുന്ന ഹബാസ് 1990-ലാണ് പരിശീലകന്റെ കുപ്പായമണിഞ്ഞത്. 2014 മുതൽ 2016 വരെ എ.ടി.കെയുടെ പരിശീലകനായിരുന്ന ഹബാസ് 2014 ലും 16 ലും ടീമിന് കിരീടം നേടിക്കൊടുത്തു. 2017ൽ പൂനെ സിറ്റിയിലേക്ക് മാറിയെങ്കിലും 2019ൽ എ.ടി.കെയിലേക്ക് തിരിച്ചെത്തി.