kibu

ഭുവനേശ്വർ: കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട കിബു വികുന അടുത്ത സീസണിൽ ഒഡിഷ എഫ്.സി കോച്ചായേക്കും. സ്‌പെയ്നിലുള്ള കിബുവും ഒഡീഷ ഉടമകളുമായി ചർച്ചകൾ നടത്തി. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമായിരുന്നു ഒഡിഷ. ഇതേത്തുടർന്ന് പരിശീലകൻ സ്റ്റുവർട് ബാക്സ്റ്ററിനെ പുറത്താക്കിയിരുന്നു.